Site icon Fanport

സബ് ജൂനിയർ ലീഗ്, ഫൈനലിൽ ബെംഗളൂരു എഫ് സിയും റിലയൻസും

ഈ വർഷത്തെ സബ് ജൂനിയർ ലീഗ് ചാമ്പ്യൻ ക്ലബിനെ നാളെ അറിയാം. നാളെ നടക്കുന്ന ഫൈനലിൽ ബെംഗളൂരു എഫ് സിയും റിലയൻസും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമി ഫൈനലിൽ സുദേവ ഫുട്ബോൾ ക്ലബിനെ തോൽപ്പിച്ചാണ് ബെംഗളൂരു എഫ് സി ഫൈനലിൽ കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. ചന്ദൻ ബിജു, വെങ്കിടേഷ് എന്നിവരാണ് ബെംഗളൂരു എഫ് സിക്ക് വേണ്ടി ഗോൾ നേടിയത്.

ബെംഗളൂരു യൂത്ത് ഫുട്ബോൾ ടീമിനെ തോൽപ്പിച്ചാണ് റിലയൻസ് യങ് ചാമ്പ്സ് ഫൈനലിൽ എത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു റിലയൻസിന്റെ വിജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. നാളെ വൈകിട്ട് 4.30നാണ് ഫൈനൽ നടക്കുക.

Exit mobile version