Site icon Fanport

ദേശീയ സബ്ജൂനിയർ ഫുട്ബോൾ, പഞ്ചാബിനെയും തകർത്ത് കേരളം

ദേശീയ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബിനെ ആണ് കേരളത്തിന്റെ കുട്ടികൾ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. തുടക്കം മുതൽ കളിയിൽ ആധിപത്യം നിലനിർത്തിക്കൊണ്ടായിരുന്നു കേരളത്തിന്റെ കുട്ടികളുടെ പ്രകടനം.

കഴിഞ്ഞ മത്സരത്തിൽ ഗോവയെ 2-1 എന്ന സ്കോറിന് കേരളം തോൽപ്പിച്ചിരുന്നു. ആദ്യ മത്സരത്തിൽ മേഘാലയോട് പരാജയപ്പെട്ടിരുന്ന കേരളത്തിന് ഈ രണ്ട് വിജയങ്ങൾ ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന പ്രതീക്ഷകൾ നൽകുന്നു. ഇനി നവംബർ 26ന് ഒഡീഷക്ക് എതിരെയാണ് കേരളത്തിന്റെ ഗ്രൂപ്പിലെ അവസാന മത്സരം.

Exit mobile version