സുവാരെസിന്റെ പ്രതിമ നശിപ്പിച്ചു

- Advertisement -

ബാഴ്സലോണയുടെ സൂപ്പർ താരം ലൂയിസ് സുവാരസിന്റെ പൂർണകായ പ്രതിമ നശിപ്പിച്ചനിലയിൽ. സുവാരസിന്റെ ജന്മനാടായ ഉറൂഗ്വയിലെ സാൾട്ടോ സിറ്റിയിലാണ് സംഭവം. മദ്യപിച്ചെത്തിയ ഒരാളാണ് പ്രതിമ നശിപ്പിച്ചത്. സുവാരെസിന്റെ പ്രതിമ നശിപ്പിച്ചതോടൊപ്പം ഒരു കുറിപ്പ് കൂടി അയാൾ അവിടെ ഉപേക്ഷിച്ചിരുന്നു. “ഞാൻ മെസിയുടെ കല്ല്യാണത്തിനു പോയതാണ്‌ എത്രയും പെട്ടെന്ന് തിരിച്ചു വരും” എന്നതായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം.

മദ്യപിച്ച് അതിക്രമം കാണിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ജൂലൈ 26 നാണ് ഉറൂഗ്വൻ നാഷണൽ ടീം ജേഴ്സിയിൽ കയ്യുയ്യർത്തി നിൽക്കുന്ന സുവാരസിന്റെ പൂർണകായ പ്രതിമ സാൾട്ടോ സിറ്റിയിൽ സ്ഥാപിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement