Site icon Fanport

“ബാഴ്സലോണക്ക് എതിരെ ഗോളടിച്ചാൽ ഒരിക്കലും ആഹ്ലാദിക്കില്ല” – സുവാരസ്

ബാഴ്സലോണ വിട്ട് അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയ സുവാരസിന് ഈ മാസം 22ന് ബാഴ്സലോണയെ നേരിടാൻ ഉണ്ട്. ബാഴ്സലോണ സുവാരസിനെ പുറത്താക്കിയ വിധം വിമർശനങ്ങൾക്ക് വിധേയമായിരുന്നു എങ്കിലും താൻ ബാഴ്സലോണ ക്ലബിനെ ബഹുമാനിക്കുന്നു എൻ സുവാരസ് പറഞ്ഞു. ബാഴ്സലോണക്ക് എതിരെ ഗോളടിക്കുക ആണെങ്കിൽ താൻ ആഹ്ലാദിക്കില്ല എന്നും സുവാരസ് പറഞ്ഞു.

ബാഴ്സലോണ ആരാധകരെയും തന്റെ ഒപ്പം കളിച്ച കളിക്കാരെയും താൻ ബഹുമാനിക്കുന്നു. അതുകൊണ്ട് തന്നെ ബാഴ്സക്ക് എതിരെ താൻ ആഹ്ലാദിക്കില്ല. സുവാരസ് പറഞ്ഞു. താൻ ക്ലബ് വിട്ട് പോകണം എന്ന് റൊണാൾഡ് കോമാൻ ഒരു ഫോൺ കോൾ വഴി ആണ് പറഞ്ഞത് എന്നും എന്നാൽ പരിഹാരം കണ്ടെത്തുന്നത് വരെ ബാഴ്സക്ക് ഒപ്പം പരിശീലനം നടത്തും എന്നാണ് താൻ പറഞ്ഞത് എന്നും സുവാരസ് പറഞ്ഞു. താനും മെസ്സിയും എപ്പോഴും മികച്ച സുഹൃത്തുക്കൾ ആയിരിക്കും എന്നും സുവാരസ് പറഞ്ഞു.

Exit mobile version