ലിവർപൂളിനെതിരായ സെവ്വിയ്യയുടെ തിരിച്ചുവരവിന് പിറകിലെ സങ്കട കഥ!!

- Advertisement -

ലിവർപൂളിനെതിരായ സെവിയ്യ ഇന്നലെ നടത്തിയ തിരിച്ചുവരവ് ഗംഭീരമായിരുന്നു. ഹാഫ് ടൈം വരെ‌ മൂന്നു ഗോളുകൾക്ക് പിറകിൽ നിന്ന സെവ്വിയ്യ അത്ഭുതകരമാം വിധത്തിലാണ് രണ്ടാം പകുതിയിൽ തിരിച്ചുവന്ന് സമനില പിടിച്ചത്. എന്നാൽ ഈ തിരിച്ചുവരവിനേക്കാൾ വലിയ അത്ഭുതമാണ് ഈ‌ തിരിച്ചുവരവിന് പ്രചോദനമായ കഥ.

ഇന്നലെ ഹാഫ് ടൈമിൽ മൂന്നു ഗോളിന് പിറകിലായതിനു ശേഷം നടന്ന ടീം ടോക്കാണ് വഴിത്തിരിവായത്. ടീം സംസാരത്തിനിടെ സെവിയ്യ മാനേജറായ എഡ്വാർഡോ ബെറീസോ തനിക്ക് കാൻസറാണെന്ന് കാര്യം തന്റെ കളിക്കാരോട് ആദ്യമായി വ്യക്തമാക്കുക ആയിരുന്നു. അടുത്തിടെയാണ് കാൻസർ എഡ്വാർഡോയെ ബാധിച്ചത്.

ഈ ടീം ടോക്കാണ് കളിക്കാരുടെ വീര്യം രണ്ടാം പകുതിയിൽ കൂടിയതിന് പിന്നിൽ. തങ്ങളുടെ മാനേജർക്ക് വേണ്ടി കഴിവിന്റെ പരമാവധി കൊടുത്ത്. കളി അവസാന നിമിഷത്തിലെ ഗോളോടെ 3-3 സമനില പിടിക്കുക ആയിരുന്നു സെവിയ്യ. തങ്ങളുടെ മാനേജറുടെ കൂടെ തങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹമാണ് നമ്മുക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്നും മത്സരശേഷം സെവിയ്യ താരം എവർ ബനേഗ പറഞ്ഞു.

പ്രോസ്റ്റേറ്റ് കാൻസറാണ് എഡ്വാർഡോയെ ബാധിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാവി തീരുമാനങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചികിത്സക്കായി ക്ലബിൽ നിന്ന് മാറി നിൽക്കാനാണ് സാധ്യത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement