സ്റ്റോക്ക് സിറ്റിക്ക് പുതിയ മാനേജർ

ചാമ്പ്യൻഷിപ്പിലേക്ക് തരം താഴ്ത്തപ്പെട്ട സ്റ്റോക് സിറ്റിക്ക് പുതിയ മാനേജർ. ഗാരി റോവേറ്റ് ആണ് പ്രീമിയർ ലീഗിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള സ്റ്റോക് സിറ്റിയുടെ ശ്രമങ്ങളെ മുൻപോട്ട് നയിക്കുക.  ചാംപ്യൻഷിപ് ടീമായ ഡെർബി കൗണ്ടിയുടെ മാനേജർ ആയിരുന്നു ഗാരി റോവേറ്റ്. മൂന്ന് വർഷത്തെ കരാറിലാണ് ഗാരി റോവേറ്റ് സ്റ്റോക് സിറ്റിയിൽ എത്തുന്നത്.

സ്റ്റോക് സിറ്റിയെ പ്രീമിയർ ലീഗിൽ നിലനിർത്തുന്നതിൽ ഇടക്കാല കോച്ച് പോൾ ലാംബർട് പരാജയപ്പെട്ടതോടെയാണ് സ്റ്റോക് സിറ്റി പുതിയ കോച്ചിനെ തേടിയത്. ജനുവരിയിൽ മാർക്ക് ഹ്യുസ് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് പോൾ ലാംബർട് സ്റ്റോക്ക് സിറ്റിയിൽ എത്തിയത്. മാർക്ക് ഹ്യുസ് പുറത്താക്കപ്പെട്ട സമയത്ത് ഗാരി റോവേറ്റിനെ സ്വന്തമാക്കാൻ സ്റ്റോക്ക് ശ്രമം നടത്തിയെങ്കിലും ആ സമയത്ത് ഗാരി റോവേറ്റ് ഡെർബിയിൽ പുതിയ കരാറിൽ ഏർപെടുകയായിരിക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial