Site icon Fanport

“നാളെ വിജയിച്ചാൽ ഇന്ത്യ ശരിയായ ദിശയിൽ ആണെന്ന് പറയാം” – സ്റ്റിമാച്

ഇന്ത്യൻ ടീമിന്റെ പുതിയ വഴി ശരിയായ ദിശയിലാണോ എന്ന് നാളത്തെ മത്സരം കൊണ്ട് വിലയിരുത്താം എന്ന് ഇന്ത്യയുടെ പുതിയ പരിശീലകൻ സ്റ്റിമാച്. നാളെ ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ഒമാനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യൻ ടീം നന്നായി ഒരുങ്ങിയിട്ടുണ്ട് എന്നും എല്ലാവരും നാളത്തെ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കുകയാണ് എന്നും സ്റ്റിമാച് പറഞ്ഞു.

നാളെ ഗുവാഹത്തിൽ വെച്ചാണ് ഇന്ത്യ ഒമാൻ പോരാട്ടം നടക്കുന്നത്. ഇന്ത്യയെക്കാൾ മികച്ച ടീമായ ഒമാനെ പരാജയപ്പെടുത്തുക അത്ര എളുപ്പമാകില്ല. എങ്കിലും ഇന്ത്യൻ പരിശീലകൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ നന്നായി ഒരുങ്ങിയിട്ടുണ്ട് എന്നും. മത്സരത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പുതിയ തലമുറയ്ക്ക് അനുയോജ്യമായ ഒരു ശൈലി ആണ് തങ്ങൾ ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്നത് എന്നും സ്റ്റിമാച് പറഞ്ഞു. നാളെ വിജയിക്കുകയാണെങ്കിൽ ഇന്ത്യൻ ഫുട്ബോൾ ശരിയായ ദിശയിലാണെന്ന് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version