Site icon Fanport

“ശക്തരായ ടീമുകളുമായി കളിച്ചാലെ ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെടുകയുള്ളൂ” – സ്റ്റിമാച്

ഇന്ത്യൻ ഫുട്ബോൾ ടീം മെച്ചപ്പെടണം എങ്കിൽ ടീം വലിയ ടീമുകളുമായി കളിച്ചു കൊണ്ടേയിരിക്കേണ്ടതുണ്ട് എന്ന് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ സ്റ്റിമാച് പറഞ്ഞു. ഈ മാസം യു എ ഇക്കും ഒമാനും എതിരെ സൗഹൃദ മത്സരങ്ങൾ കളിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു സ്റ്റിമാച്. വലിയ ടീമുകൾക്ക് ഒപ്പം കളിച്ചാൽ താരങ്ങൾക്ക് സമ്മർദ്ദം മറികടക്കാൻ ആകും എന്നും ഇത് ടീമിനെ മെച്ചപ്പെടുത്തും എന്നും സ്റ്റിമാച് പറഞ്ഞു.

ലോകകപ്പ് യോഗ്യത മത്സരങ്ങൾ നീട്ടിവെച്ചു എന്ന് അറിഞ്ഞ് 24 മണിക്കൂർ കൊണ്ട് തന്നെ ഇന്ത്യ ഈ രണ്ട് സൗഹൃദങ്ങൾ മത്സരങ്ങൾ ഒരുക്കി എന്നും അത് വലിയ കാര്യമാണെന്നും സ്റ്റിമാച് പറഞ്ഞു. ഇപ്പോൾ തിരഞ്ഞെടുത്ത ടീം ഐ എസ് എൽ പ്രകടനങ്ങളെ അടിസ്ഥാനമാക്കി മാത്രമാണെന്നും സ്റ്റിമാച് പറഞ്ഞു.

Exit mobile version