Picsart 23 09 27 09 59 27 230

സ്റ്റിമാചിനെ പരിശീലകനാക്കാൻ ബോസ്നിയയുടെ ശ്രമം, കരാർ പുതുക്കാൻ ഇന്ത്യ

ഇന്ത്യൻ ഫുട്ബോൾ ദേശീയ ടീം പരിശീലകനായ ഇഗോർ സ്റ്റിമാചിനെ സ്വന്തമാക്കാൻ ബോസ്നിയ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ബോസ്നിയ അവരുടെ ദേശീയ ടീം പരിശീലകനായി സ്റ്റിമാചിനെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്‌. എന്നാൽ സ്റ്റിമാച് ഇതുവരെ ഇന്ത്യ വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ഇപ്പോൾ ഇന്ത്യയുടെ മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധ എന്നാണ് സ്റ്റിമാച് പറയുന്നത്.

അതേ സമയം സ്റ്റിമാചിന് മുന്നിൽ പുതിയ കരാർ വെച്ചിട്ടുണ്ട് എന്നും അദ്ദേഹം ഉടൻ പുതിയ കരാറിൽ ഒപ്പുവെക്കും എന്നും ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പറയുന്നു‌. ഏഷ്യ കപ്പ് കഴിഞ്ഞ് രണ്ട് വർഷം കൂടെ സ്റ്റിമാചിനെ ഇന്ത്യക്ക് ഒപ്പം നിലനിർത്തുന്ന കരാർ ആണ് എ ഐ എഫ് എഫ് അദ്ദേഹത്തിന് സമർപ്പിച്ചിട്ടുള്ളത്‌. എന്നാൽ സ്റ്റിമാച് നാലു വർഷത്തെ കരാർ ആണ് ആവശ്യപ്പെടുന്നത്. അവസാന നാലു വർഷമായി ഇന്ത്യക്ക് ഒപ്പം സ്റ്റിമാച് ഉണ്ട്.

Exit mobile version