Site icon Fanport

സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ, വയനാടിന്റെ വലയിൽ 18 ഗോളുകൾ അടിച്ച് തൃശ്ശൂർ

തൃക്കരിപ്പൂരിൽ നടക്കുന്ന സംസ്ഥാന വനിതാ സീനിയർ ഫുട്ബോളിൽ ആദ്യ മത്സരത്തിൽ തൃശ്ശൂരിന് വലിയ വിജയം. വയനാടിനെ നേരിട്ട തൃശ്ശൂർ എതിരില്ലാത്ത 18 ഗോളുകൾക്ക് ആണ് വിജയിച്ചത്. ക്യാപ്റ്റൻ അഭിരാമി ആറു ഗോളുകൾ അടിച്ച് ടീമിനെ മുന്നിൽ നിന്ന് നയിച്ചു. 2,6,7,10,51,57 മിനുട്ടുകളിൽ ആയിരുന്നു അഭിരാമിയുടെ ഗോളുകൾ.

സംസ്ഥാന 23 10 07 10 32 10 277

കൃഷ്ണേന്ദു അഞ്ചു ഗോളുകളും നേടി.12,14,18,20,67 മിനുട്ടുകളിൽ ആയിരുന്നു കൃഷിന്റെ ഗോളുകൾ. അഞ്ജന 34, 40, 79 മിനുട്ടുകളിൽ ഗോളടിച്ച് ഹാട്രിക്കും നേടി. അലീന ടോണി ഇരട്ട ഗോളുകളും, അഞ്ജന സി ആർ, പാർവ്വതി വർമ്മ എന്നിവർ ഒരോ ഗോളുകൾ വീതവും അടിച്ചു. അഭിരാമി പ്ലയർ ഓഫ് ദി മാച്ച് ആയി.

Exit mobile version