സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നാളെ മുതൽ തൃശ്ശൂരിൽ

- Advertisement -

അമ്പത്തി നാലാമത് സംസ്ഥാന സീനിയർ ഫുട്ബോൾ നാളെ മുതൽ നടക്കും. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആണ് നടക്കുന്നത്. കേരളത്തിലെ മുഴുവൻ ജില്ലകളും പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇത്തവണ ശക്തമായ പോരാട്ടങ്ങൾ തന്നെയാകും നടക്കുക.

കഴിഞ്ഞ തവണ വയനാട് വെച്ചായിരുന്നു ചാമ്പ്യൻഷിപ്പ് നടന്നത്. ഉദ്ഘാടന മത്സരത്തിൽ നാളെ പുലർച്ചെ 6.45ന്  തിരുവനന്തപുരം ആലപ്പുഴയെ നേരിടും. 29ആം തീയതി ആദ്യ സെമിയും 30ആം തിയതി രണ്ടാം സെമിയും നടക്കും. അടുത്ത മാസം ഒന്നാം തീയതി ആണ് ഫൈനൽ.

മത്സരത്തിന് കാണികൾക്ക് സൗജന്യ
പ്രവേശനമാണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement