Site icon Fanport

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ എറണാകുളത്ത്

അമ്പത്തി ആറാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. എറണാകുളമാണ് ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ രാവിലെ 7.00ന് തിരുവനന്തപുരം ഇടുക്കിയെ നേരിടും. ദിവസം മൂന്ന് മത്സരങ്ങൾ വീതമാണ് ഉള്ളത്.

ഓഗസ്റ്റ് ഏഴാം തീയതി വരെ ടൂർണമെന്റ് നീണ്ടുനിൽക്കും . കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് അംബേദ്കർ സ്റ്റേഡിയമാണ് വേദിയാവുക. കേരളത്തിലെ മുഴുവൻ ജില്ലകളും പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇത്തവണയും ശക്തമായ പോരാട്ടങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന ചാമ്പ്യൻഷിപ്പിൽ മലപ്പുറം ആയിരുന്നു ചാമ്പ്യന്മാർ.

ഓഗസ്റ്റ് 4ന് ആദ്യ സെമിയും ആറാം തീയതി രണ്ടാം സെമി ഫൈനലും നടക്കും. ഓഗസ്റ്റ് 7നാകും ഫൈനൽ നടക്കുക. മത്സരത്തിന് കാണികൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.

Exit mobile version