നാളെയുടെ നായകര്‍ : ക്രസ്ത്യന്‍ പുലിസിക്ക്

ക്രസ്ത്യന്‍ പുലിസിക്ക് എന്ന അമേരിക്കന്‍, ഡോര്‍ട്ട്മുണ്ട് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ലോക ഫുട്ബോളില്‍ ഇതിനകം താരമായി കഴിഞ്ഞു. യുഎസ് സോക്കറിന്‍റെ യൂത്ത് ടെക്നിക്കല്‍ ഡയറക്ടറും, ഇപ്പോഴത്തെ അണ്ടര്‍ 20 കോച്ചുമായ ടാബ് റാമോസ് ഒരു യൂത്ത് ഡെവലപ്പ്മെന്റ് പ്രോഗ്രാമില്‍ വെച്ചാണ് ക്രിസ്ത്യനെ കാണുന്നത്. അവിടെ കളിക്കുന്ന ആരുടെയോ അനുജന്‍ അവരോടൊപ്പം കളിക്കുന്നതാണെന്നാണ് അദ്ദേഹത്തിന് തോന്നിയത്. പക്ഷേ അഞ്ച് മിനിറ്റ് കളി കണ്ടപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായി ഈ പയ്യന്‍ ആണ് ആ കളി മൊത്തം നിയന്ത്രിക്കുന്നതെന്ന്. അങ്ങനെ 13ാം വയസ്സില്‍ അണ്ടര്‍ 15 ടീമില്‍ അദ്ദേഹം തിരെഞ്ഞെടുക്കപെട്ടു. അവിടെ 2 വര്‍ഷത്തിനുളളില്‍ 28 കളികളില്‍ 21 ഗോള്‍ നേടിയതോടെ 15ാം വയസ്സില്‍ അണ്ടര്‍ 17 ടീമിലെത്തി. അവിടെയും 34 കളികളില്‍ 28 ഗോള്‍. ആ പ്രകടനം ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്‍റെ യൂത്ത് ടീമിലേക്ക് കരാറൊപ്പിട്ടു. ഇതിനിടക്ക് നടന്ന അണ്ടര്‍ 17 ലോകപ്പില്‍ യുഎസ്എയുടെ ക്യപ്റ്റന്‍ അദ്ദേഹം ആയിരുന്നു .

യൂത്ത് ടീമില്‍ കളിക്കുമ്പോള്‍ വിന്‍റെര്‍ ബ്രേക്കില്‍ സീനിയര്‍ ടീമിന് സബ്സ്റ്റ്യൂട്ടായി രണ്ട് സൗഹൃദ മത്സരങ്ങളിൽ കളിച്ച പ്രകടനം നിര്‍ണായകം ആയി. ആ പ്രകടനം സീനിയര്‍ ടീമിലേക്ക് വഴി തുറക്കുകയും 2016 ജനുവരി 30തിന് ബുണ്ടസ് ലീഗയിലും, ഫെബ്രവരി 18 ന് യുറോപ്പ ലീഗയിലും ഗോള്‍ നേടി അരങ്ങേറിയ താരത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഈ സീസണില്‍ ഡോര്‍ട്ട്മുണ്ടിന്‍റെ പ്രധാന താരമായിമാറിയ പുലിസിക്ക്  ബുണ്ടസ് ലീഗയില്‍ 5 ഗോളുകളും 9 അസിറ്റുകളും നേടി. ഇതിനകം യുഎസ് ടീമിലും സ്ഥിരാംഗമായ ഈ 18 കാരന്‍ നാഷണല്‍ ടീമിലും 4 ഗോളുകളും അത്ര തന്നെ അസിസ്റ്റുകളും നേടി കഴിഞ്ഞു.

ശക്തമായ ലിവര്‍പൂള്‍ അഭ്യൂഹങള്‍ക്കിടെ ഡോര്‍ട്ട്മുണ്ടുമായുളള കരാര്‍ 2020 വരെ പുതുക്കിയ ഈ താരം മബാപ്പെക്കും ഡോണരുമക്കും ഒപ്പം ലോക ഫുട്ബോളിലെ ഏറ്റവും വലിയ പ്രതീക്ഷകളാണ്. റയല്‍ മാഡ്രിഡ് ഡോര്‍ട്ട്മുണ്ട് ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലെ 17 മിനിറ്റ് പ്രകടനം മാത്രം മതി ആ യുവതാരത്തിന്‍റെ പ്രതിഭ മനസ്സിലാക്കാന്‍….

  • ബുണ്ടസ് ലീഗയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നോണ്‍ ജര്‍മ്മന്‍
  • ബുണ്ടസ് ലീഗയില്‍ രണ്ട് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
  • ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനായി ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരം
  • ലോകകപ്പ് യോഗ്യാതാ റൗണ്ടില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ യുഎസ് എ താരം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial