നാളെത്തെ നായകര്‍ : കെസ്പര്‍ ഡോള്‍ബര്‍ഗ്

- Advertisement -

ഡെന്‍മാര്‍ക്കിലെ സില്‍ക്കിബോര്‍ഗ് ഐഫ് എന്ന രണ്ടാം ഡിവിഷന്‍ ക്ളബിന്‍റെ പകരകാരന്‍ ആയി കളിച്ചിരുന്ന 17 കാരന്‍ പയ്യനെ അയാക്സിലേക്ക് റിക്രൂട്ട് ചെയ്തത് പണ്ട് അയാക്സിനായി ഇബ്രോമേവിച്ചിനെയും എറീക്സണെയും കണ്ടെത്തിയ ജോണ്‍ സ്റ്റീന്‍ ഓള്‍സണ്‍. അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍ തെറ്റിയില്ലെന്ന് തെളിയിച്ചുകൊണ്ട് ഈ സീസണില്‍ തന്നെ അയാക്സിനായി 23 ഗോളുകളും 7 അസിറ്റുകളും നേടി കഴിഞ്ഞു ഈ ആറടി 1 ഇഞ്ചുകാരന്‍. അയാക്സിനായി ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡച്ചുകാരനല്ലാത്ത കളികാരന്‍ എന്ന റെക്കോര്‍ഡും ഈ പതിനെട്ടുകാരന്‍ നേടി കഴിഞ്ഞു.

അയാക്സിലെത്തുന്നതിന് മുമ്പ് വിങ്ങറായി കളിച്ചിരുന്ന ഡോള്‍ബര്‍ഗിനെ സെന്‍ഡ്രല്‍ ഫോര്‍വേര്‍ഡാക്കിയത് അജാക്സ് കോച്ച് പീറ്റര്‍ ബോസ് ആണ്. ഇതിനകം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ആഴ്സണല്‍, എസി മിലാന്‍ തുടങിയ ക്ളബുകള്‍ ഈ പയ്യനായി വല വീശിയിട്ടുണ്ടെങ്കിലും ഈ സീസണില്‍ അയാക്സില്‍ തുടരും എന്ന് പയന്‍ ഓള്‍റെഡി പ്രഖ്യാപിച്ചു കഴിഞ്ഞു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement