Site icon Fanport

കേരള പ്രീമിയർ ലീഗ്; യോഗ്യത റൗണ്ടിൽ സെന്റ് ജോസഫ് കോളേജിന് വിജയം

2023-24 കേരള പ്രീമിയർ ലീഗ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ 2-1 എന്ന സ്‌കോറിന് WMO മുട്ടിലിനെ സെന്റ് ജോസഫ് കോളേജ് തോൽപ്പിച്ചു. 27-ാം മിനിറ്റിൽ ബാദുഷ നേടിയ ഗോളിലൂടെ ആണ് സെന്റ് ജോസഫ് ലീഡ് എടുത്തത്. 88-ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ എം തമീമും ഗോൾ കണ്ടെത്തിയതോടെ സെന്റ് ജോസഫ് വിജയം ഉറപ്പിച്ചു.

കേരള പ്രീമിയർ ലീഗ് 23 08 19 21 52 08 607

ഡബ്ല്യുഎംഒ മുട്ടിൽ കോളേജ് അവസാനം വരെ വീറോടെ പൊരുതിയെങ്കിലുംവ്വരുടെ ആദ്യ ഗോൾ വന്നത് 90+5ആം മിനുട്ടിൽ ആയിരുന്നു. അർജുന്റെ സ്‌ട്രൈക്കിലൂടെ വന്ന ആ ഗോൾ ഏറെ വൈകിയത് കൊണ്ട് തന്നെ പരാജയം ഒഴിവാക്കാൻ അവർജ്ക് ആയില്ല.

ഇന്ന് വിജയിച്ച സെന്റ് ജോസഫ് കോളേജ് ഓഗസ്റ്റ് 21ന് ട്രാവങ്കൂർ റോയൽസ് എഫ് സിയെ നേരിടും.

Exit mobile version