സ്പോർടിംഗ് പരിശീലകൻ ക്ലബ് വിട്ടു, ഇനി സൗദി അറേബ്യയിൽ

- Advertisement -

സ്പോർടിംഗ് ലിസ്ബൺ പരിശീലകൻ ജോർഗേ ജീസുസ് ക്ലബ് വിട്ടു. ക്ലബിന്റ് സീസൺ പ്രതിസന്ധികളോടെയാണ് അവസാനിച്ചത് എന്നതു കൊണ്ടാണ് ജീസുസ് ക്ലബ് വിട്ടത്. കഴിഞ്ഞ മാസൻ ജീസുസും സ്പോർട്ടിംഗ് താരങ്ങളും ആരാധകരുടെ ആക്രമണത്തിന് ഇരയായിരുന്നു‌. ട്രെയിനിങ് സെന്ററിൽ അന്നുണ്ടായ ആക്രമണത്തിൽ 20ൽ അധികം ആൾക്കർ അറസ്റ്റിലുമായിരുന്നു. ഒരു വർഷം കരാർ ബാക്കി നിൽക്കെ ആണ് ജീസുസ് ക്ലബ് വിടുന്നത്.

2015ൽ വൈരികളായ ബെൻഫിക്കയിൽ നിന്നാണ് ജീസുസ് സ്പോർടിംഗിൽ എത്തിയത്. സ്പോർടിംഗിനൊപ്പം ലീഗ് കിരീടം നേടാൻ കഴിഞ്ഞില്ല എന്നത് ജീസുസിനെ ആരാധകരിൽ നിന്നും അകറ്റിയിരുന്നു‌. ലീഗ് കപ്പും, സൂപ്പർ കപ്പുമാണ് ജീസുസിന്റെ കീഴിൽ സ്പോർടിംഗ് നേടിയ കിരീടങ്ങൾ. സൗദി ക്ലബായ അൽ ഹിലാലാണ് ജീസുസിന്റ് അടുത്ത പ്രവർത്തന മേഖല‌

,

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement