Site icon Fanport

സ്പോർടിംഗിന് അവസാനം പരിശീലകനായി

പോർച്ചുഗൽ ക്ലബായ സ്പോർടിംഗ് ലിസ്ബണ് അവസാനം ഒരു പരിശീലകനായി. നീണ്ട രണ്ട് മാസത്തെ സ്പോർടിംഗ് ക്ലബിലെ അനിശ്ചിതത്വത്തിനാണ് ഇതോടെ അവസാനമാകുന്നത്‌. ജോസെ പസേറോ ആണ് സ്പോർടിംഗിന്റെ പരിശീലകനായി ഇപ്പോൾ നിയമിക്കപ്പെട്ടത്. മുമ്പ് സ്പോർടിങിന്റെ പരിശീലകനായ ആളാണ് പസേറോ‌ 2004-05ൽ ആയിരുന്നു പസേറോ സ്പോർടിംഗിനെ നയിച്ചത്.

കഴിഞ്ഞ ആഴ്ച മിഹിലോവിചിനെ പരിശീലകനായി സ്പോർടിംഗ് നിയോഗിച്ചിരുന്നു എങ്കിലും ക്ലബ് പ്രസിഡന്റ് കാർവാലോയുടെ പുറത്താകലോടെ മിഹിലോവിചും പുറത്ത് പോവുകയായിരുന്നു. സീസൺ അവസാനം താരങ്ങളെ ആരാധകർ ആക്രമിച്ചതിനെ തുടർന്ന് ഉണ്ടായ വലിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ആദ്യ പടിയായാണ് ഈ പസേരോയുടെ നിയമനം കണക്കാക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version