ആരാധകരുടെ ആക്രമണം, 3 താരങ്ങൾ കൂടെ സ്പോർടിംഗ് വിട്ടു, ഇതുവരെ ക്ലബ് വിട്ടത് 9 താരങ്ങൾ

- Advertisement -

പോർച്ചുഗൽ ക്ലബായ സ്പോർടിംഗിന്റെ ദുരവസ്ഥ തുടരുന്നു. കഴിഞ്ഞ മാസം സ്വന്തം ആരാധകരുടെ ആക്രമണത്തിന് താരങ്ങളും പരിശീലകരും ഇരയായതിനെ തുടർന്ന് ക്ലബിൽ ഉണ്ടായ പ്രതിസന്ധി തുടരുകയാണ്. പരിശീലകരും താരങ്ങളും ക്ലബ് വിട്ട് പോകുന്നതിന്റെ തുടർച്ചയായി പുതിയ മൂന്ന് താരങ്ങൾ കൂടെ കരാർ റദ്ദാക്കി ക്ലബ് വിട്ടു. ഇന്നലെ റൂബെൻ റിബേരിയോ, ബറ്റാഗ്ലിയ, റാഫേൽ ലിയോ എന്നിവർ കൂടെ ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇവർ മൂന്ന് പേരും കൂടെ ക്ലബ് വിടുന്നതോടെ ക്ലബ് വിട്ട താരങ്ങളുടെ എണ്ണം 9 ആയി. നേരത്തെ മുഖ്യ പരിശീലകനും ക്ലബ് വിട്ടിരുന്നു. പ്രമുഖ താരങ്ങളായ റൂയൊ പാട്രിസിയോ, വില്ല്യം കാർവാലോ, ബാസ് ദോസ്ത്, ബ്രൂണൊ ഫെർണാണ്ടസ്, ഗെൽസൺ, പൊഡെൻസ് എന്നിവർ നേരത്തെ കരാർ റദ്ദാക്കിയിരുന്നു. 18 വർഷങ്ങളോളമായി ക്ലബിൽ ഉണ്ടായിരുന്ന പോർച്ചിഗീസ് ഗോൾകീപ്പർ റൂയി പാട്രിസിയോ ഇംഗ്ലീഷ് ക്ലബായ വോൾവ്സുമായി കഴിഞ്ഞ ദിവസം കരാർ ഒപ്പിടുകയും ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement