Site icon Fanport

മികച്ച കായിക താരത്തിനുള്ള പുരസ്കാരം ഛേത്രിക്ക്

കൊൽക്കത്തയിലെ മാധ്യമ പ്രവർത്തകർ ഏർപ്പെടുത്തിയ കായിക രംഗത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയെ രാജ്യത്തെ മികച്ച കായിക താരമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഫുട്ബോൾ ടീമിനായും ഒപ്പം ബെംഗളൂരു എഫ് സിക്കായും നടത്തിയ പ്രകടനമാണ് സുനിൽ ഛേത്രിയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.

മോഹൻ ബഗാൻ ക്യാപ്റ്റൻ ഷിൽട്ടൻ പോളിനെ മികച്ച ഫുട്ബോളറായും, ഈസ്റ്റ് ബംഗാൾ താരം അൽ ആമ്നയെ മികച്ച വിദേശ താരമായും തിരഞ്ഞെടുത്തു. മുൻ ഡേവിസ് കപ്പ് കോച്ച് അക്തർ അലി, മുൻ ഇന്ത്യൻ ഓപണർ അരുൺ ലാൽ, ഇന്ത്യൻ ഫുട്ബോൾ ടീമിനൊപ്പം ഏഷ്യ കപ്പിൽ സ്വർണ്ണ മെഡൽ നേടിയിട്ടുള്ള അരൂൺ ഘോഷ് എന്നികർക്ക് ലൈഫ് ടൈം അചീവ്മെന്റ് പുരസ്കാരവും ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version