ഗോൾ സെലിബ്രേഷനും കാശ്? ടിം കാഹിലിനെതിരെ ഫിഫയുടെ അന്വേഷണം

- Advertisement -

ഗോൾ സെലിബ്രേഷൻ ഇങ്ങനെ വിവാദമാകുന്നത് ആദ്യമായിരിക്കും. ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം കാഹിലാണ് ഗോൾ സെലിബ്രേഷൻ കാരണം വിവാദത്തിൽപെട്ടിരിക്കുന്നത്. ലോകകപ്പ് പ്ലേ ഓഫ് മത്സരത്തിൽ സിറിയയ്ക്കെതിരെ ഗോൾ നേടിയ കാഹിൽ കൈകൾ കൊണ്ട് ‘T’ എന്ന അക്ഷരം കാണിച്ച് സെലിബ്രേഷൻ നടത്തിയിരുന്നു.

കാഹിൽ പുതുതായി ബ്രാൻഡ് അംബാസിഡറായി ഒപ്പിട്ട ട്രിപ് ഡീൽ എന്ന കമ്പനിയുടെ സൈൻ ആണ് കാഹിൽ കാണിച്ചത് എന്നാണ് വിവരങ്ങൾ. ട്രിപ്പ് ഡീൽ എന്ന കമ്പനി ഇൻസ്റ്റാഗ്രാമിൽ ഇതു സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു. ഇതിനു ശേഷമാണ് സംഭവം വിവാദമായത്. എന്തായാലും ഫിഫ ഈ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുക ആണ്.

സ്പോണസർക്ക് വേണ്ടിയാണ് സെലിബ്രേഷൻ നടത്തിയത് എങ്കിൽ കാഹിൽ നടപടി നേരിടേണ്ടി വരും. മത്സരത്തിൽ സിറിയയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ഇന്റർ സോൺ പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. കാഹിലാണ് ഇരട്ട ഗോളുകൾ നേടി ഓസ്ട്രേലിയയെ വിജയത്തിലേക്ക് അന്ന് നയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement