അർജന്റീനയെ നാണം കെടുത്തി സ്പെയിൻ, അടിച്ചു കയറ്റിയത് ആറു ഗോളുകൾ

അർജന്റീനയെ മാഡ്രിഡിൽ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കുക ആയിരുന്നു ഇന്ന് സ്പെയിൻ. സൗഹൃദ മത്സരത്തിന് എത്തിയതാണെന്നൊന്നും ഓർക്കാതെ ഒരു ദയയും ഇല്ലാതെ അർജന്റീനൻ വലയിലേക്ക് സ്പെയിൻ ഇന്ന് അടിച്ചു കയറ്റിയത് ആറു ഗോളുകൾ. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് സ്പെയിൻ ഇന്ന് വിജയിച്ചത്.

റയൽ മാഡ്രിഡ് താരം ഇസ്കോയുടെ ഹാട്രിക്കാണ് മത്സരത്ത സ്പെയിനിന് കരുത്തായത്.37,52,75 മിനുട്ടുകളിലായിരുന്നു റയലിന്റെ അറ്റാക്കിങ് മിഡ്ഫീൽഡറുടെ ഹാട്രിക്ക് വേട്ട‌. സ്പെയിനിനായി ഡിയോഗോ കോസ്റ്റ, ആസ്പാസ്, തിയാഗോ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഒടമണ്ടിയുടെ വകയായിരുന്നു അർജന്റീനയ്ക്ക് ആശ്വാസമായി മാറിയ ഗോൾ പിറന്നത്. മെസ്സി, അഗ്വേറോ, ഡി മറിയ എന്നിവരൊന്നും ഇല്ലാതെ ആയിരുന്നു അർജന്റീന സ്പെയിനിനെതിരെ ഇറങ്ങിയത്.

ഒപ്പം പരിക്കേറ്റ് ഒന്നാം ഗോൾ കീപ്പർ റൊനേരീ ആദ്യ 20 മിനുട്ടിൽ തന്നെ കളം വിടുകയും ചെയ്തത് അർജന്റീനയെ തളർത്തി. ഒരു ഗോൾ കൂടി അർജന്റീന വഴങ്ങിയുന്നെങ്കിൽ ബ്രസീലിന്റെ സെവനപ്പ് പ്രയോഗം അർജന്റീനയ്ക്കും കേൾക്കേണ്ടി വന്നേനെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleVAR രക്ഷിച്ചു, ഇറ്റലിക്ക് ഇംഗ്ലണ്ടിനെതിരെ സമനില
Next articleതലശ്ശേരി അഖിലേന്ത്യാ സെവൻസിൽ ജിംഖാനയ്ക്ക് ജയം