ഡേവിഡ് വിയ്യ സ്പാനിഷ് ടീമിൽ തിരിച്ചെത്തി

നീണ്ട ഇടവേളക്ക് ശേഷം സ്പാനിഷ് ഇതിഹാസ താരം ഡേവിഡ് വിയ്യ ദേശീയ ടീമിൽ തിരിച്ചെത്തി. അപ്രതീക്ഷിതമായാണ് 35 കാരനായ വിയ്യ ടീമിലേക്ക് തിരിച്ചെത്തുന്നത്. 59 ഗോൾ സ്‌പെയിനിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായ ഡേവിഡ് വിയ്യ 97 തവണ ദേശീയ ടീമിനായി ജേഴ്സിയണിഞ്ഞിട്ടുണ്ട്. നിലവിൽ ന്യൂ യോർക്ക് സിറ്റി എഫ്സിയുടെ താരമായ വിയ്യ മേജർ ലീഗ് സോക്കറിലും ഗോൾവേട്ട തുടരുകയാണ്.

വിയ്യ ടീമിൽ തിരിച്ചെത്തിയപ്പോൾ ചെൽസിയുടെ ബാഡ് ബോയ് ഡിയാഗോ കോസ്റ്റ ടീമിൽ ഇടം നേടിയില്ല. അത്ലറ്റിക്കോ മാഡ്രിഡിലേക്കുള്ള പ്രവേശനവും ചെൽസിയിലെ സ്ഥാനവും പ്രതിസന്ധിയിലായിരിക്കുന്ന നേരത്താണ് കോസ്റ്റയ്ക്ക് ഈ തിരിച്ചടി. കോസ്റ്റയുടെ ടീം മേറ്റ് ഫാബ്രിഗസിനും ഹൂലെൻ ലോപെറ്റെഗിയുടെ സ്‌ക്വാഡിൽ സ്ഥാനമില്ല. ഹുവാൻ മാറ്റ,ഹെരേര,മാർട്ടിനെസ്,വാസ്ക്വസ് എന്നിവരും സ്പാനിഷ് ടീമിന് പുറത്താണ്. വേൾഡ് കപ്പ് ക്വാളിഫയറിൽ സ്‌പെയിൻ ഇനി ഇറ്റലിയെയാണ് നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial