“സ്പെയിന് വേണ്ടി 200 മത്സരങ്ങൾ കളിക്കുകയാണ് ലക്ഷ്യം ” – റാമോസ്

സ്പാനിഷ് ടീമിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന റെക്കോർഡിൽ എത്തിയ റാമോസ് തന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കി. റെക്കോർഡുകൾ തകർക്കപ്പെടാൻ ഉള്ളതാണെന്നും ഈ നേട്ടത്തിൽ സന്തോഷമുണ്ട് എന്നും പറഞ്ഞ റാമോസ് തനിക്ക് ടീമിനു വേണ്ടി 200 മത്സരങ്ങൾ കളിക്കുകയാണ് ലക്ഷ്യം എന്ന് പറഞ്ഞു. 167 മത്സരങ്ങൾ എന്ന കസിയസിന്റെ റെക്കോർഡിനൊപ്പം ആണ് റാമോസ് ഇന്നലെയോടെ എത്തിയത്.

200 മത്സരങ്ങൾ വരെ തനിക്ക് ഈ ഊർജ്ജവും മികവുൻ പുലർത്താൻ ആകുമെന്ന് താൻ വിശ്വസിക്കുന്നു എന്ന് റാമോസ് പറഞ്ഞു. വളരെ ചെറുപ്പത്തിൽ തന്നെ സ്പെയിനിനു വേണ്ടി അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതാണ് തന്റെ ഭാഗ്യം എന്ന് റാമോസ് പറഞ്ഞു. നിരവധി പരിശീലകർക്ക് കീഴിൽ കളിക്കാനും തനിക്കായി. റാമോസ് പറഞ്ഞു.

Exit mobile version