ജർമ്മനിയെ അഞ്ചു ഗോളുകൾക്ക് തകർത്ത് സ്പെയിൻ ക്വാർട്ടറിൽ

അണ്ടർ 17 യൂറോ കപ്പിൽ സ്പെയിൻ ക്വാർട്ടറിൽ. ഇന്നലെ നടന്ന നിർണായക പോരാട്ടത്തിൽ ജർമ്മനിയെ നിലംപരിശാക്കിയാണ് സ്പെയിൻ ക്വാർട്ടർ ഉറപ്പാക്കിയത്. ജയം നിർബന്ധനായിരുന്ന ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ജർമ്മനി ഒരുപാട് പിറകിലേക്ക് പോയി. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് സ്പെയിൻ ജർമ്മൻ നിരയെ തകർത്തത്. സ്പെയിനിനായി ഗാർസിയ, മോർതിമർ, റോഡ്രിഗസ്, തൊയസി, ഗുട്ടിരെസ് എന്നിവർ ഇന്നലെ ലക്ഷ്യം കണ്ടു.

ജയത്തോടെ ആറു പോയന്റുനായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് സ്പെയിൻ ക്വാർട്ടറിലേക്ക് കടന്നത്. നേരത്തെ തന്നെ സെമി ഉറപ്പിച്ച ഹോളണ്ട് ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സെർബിയയെ തോൽപ്പിച്ചു. ക്വാർട്ടറിൽ സ്പെയിൻ ബെൽജിയത്തെയും, ഹോളണ്ട് അയർലണ്ടിനെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial