ഇന്ത്യൻ ടീമിൽ നിന്ന് സൗവിക് ചക്രവർത്തിയും പുറത്ത്

ഇന്റർ കോണ്ടിനന്റൽ കപ്പിനായുള്ള ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റം. ചെന്നൈയിൻ എഫ് സിയുടെ മിഡ്ഫീൽഡറായ ധൻപാൽ ഗണേഷിന് പിറകെ ഒരു താരം കൂടെ അസുഖം കാരണം ക്യാമ്പ് വിട്ടിരിക്കുകയാണ്. ജംഷദ്പൂർ എഫ് സി ഡിഫൻഡർ സൗവിക് ചക്രവർത്തിയാണ് രോഗം കാരണം ടീം വിട്ടത്. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ സൗവിക് കളിക്കില്ല. നേരത്തെ ടൈഫോയിഡ് കാരണം ചെന്നൈയിൻ മിഡ്ഫീൽഡർ ധൻപാൽ ഗണേഷും ക്യാമ്പ് വിട്ടിരുന്നു.

ജൂൺ 1നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യയ്ക്കൊപ്പം ന്യൂസിലാൻഡ്, കെനിയ, ചൈനീസ് തായ്പയ് എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article2010 ആവർത്തിക്കാൻ ഓസ്കാർ ടെബരാസിന്റെ ഉറുഗ്വ
Next articleകേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം സ്റ്റേഡിയമെന്നത് സ്വപ്നമെന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ