സൗത്ത്‌ സോക്കേർസ്സ്‌ : ഫുട്ബോളിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ

ഫുട്ബോൾ ആരാധകരെ നമ്മൾ ഒരുപാട്‌ കണ്ടിട്ടുണ്ട്‌ സ്വന്തം ടീമിനെ ജീവനു തുല്ല്യം സ്നേഹിക്കുന്നവർ. ടീമിന്റെ വിജയത്തിൽ ആഘോഷിക്കുകയും പരാജയത്തിൽ സങ്കടപ്പെടുകയും എന്നാൽ ടീമിനൊപ്പം നിൽക്കുകയും ചെയ്യുന്നവർ, അവരാണു യഥാർത്ഥിൽ ഫുട്ബോളിനെ നിലനിർത്തുന്നതും ഇത്രമേൽ സുന്ദരമാക്കുന്നതും.

ഫുട്ബോൾ ആരാധകരുടെ കൂട്ടായ്മ ഒരുപാടുണ്ട്‌, ഏതെങ്കിലും ഒരു ടീമിനെ ആരാധിക്കുന്നവരുടെ കൂട്ടായ്മയായിരിക്കും അതിൽ ഭൂരിഭാഗവും. എന്നാൽ ഒരു നാട്ടിലെ തന്നെ എല്ലാ വിധ ഫുട്ബോൾ അനുബന്ധ കാര്യങ്ങളെയും പിന്തുണച്ചു കൊണ്ട്‌ വ്യത്യസ്ഥരാവുകയാണു സൗത്ത്‌ സോക്കേർസ്സ്‌ എന്ന മലയാളീ ഫുട്ബോൾ കൂട്ടായ്മ.

ഇന്ത്യൻ ഫുട്ബോളിനും കേരള ഫുട്ബോളിനും സോഷ്യൽ മീഡിയ വഴിയും മറ്റു മാധ്യമങ്ങൾ വഴിയും കൂടുതൽ ശ്രദ്ധിക്കപ്പെടാനുള്ള അവസരം നേടികൊടുകയാണു സൗത്ത്‌ സോക്കേർസ്സ്‌. കേരളത്തിലും വിദേശത്തും വിംഗുകളുള്ള സൗത്ത്‌ സോക്കേർസ്സിന്റെ ഘടന 15 അംഗ അഡ്മിൻ പാനലും സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള മീഡിയ വിംഗുമടക്കുന്നതാണു. വാട്‌സാപ്‌ വഴിയാണു അംഗങ്ങൾ തമ്മിൽ ആശയ വിനിമയം നടത്തുന്നത്‌.

നമ്മുടെ ഫുട്ബോളുമായി ബന്ധപ്പെടുന്ന എല്ലാ വാർത്തകളും South Soccers എന്ന പേരിൽ വിവിധ സോഷ്യൽ മീഡിയകളിലെ ഇവരുടെ അക്കൗണ്ടിൽ ലഭിക്കും. കേരള പ്രീമിയർ ലീഗ്‌ മൽസരങ്ങൾ ഫേസ്ബുക്കിലൂടെ ലൈവ്‌ പ്രക്ഷേപണവും ഇവർ നടത്തിയിരുന്നു.

കേരള ഫൂട്ബോളിനും ഇന്ത്യൻ ഫുട്ബോളിനും സഹായകരമാകുന്ന പല പദ്ധതികളും ആസൂത്രണം ചെയ്ത്തിട്ടുള്ള ഇവർ ഈയടുത്തിടെ സ്വന്തമായി വെബ്‌ സൈറ്റ്‌ ആരംഭിച്ചിട്ടുണ്ട്‌ ലിങ്ക്‌ : www.southsoccers.com

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial