
ഒരു ഗോളിനു മുന്നിലായിരുന്ന ഉറുഗ്വായുടെ പ്രതീക്ഷകളെ തകിടം മറിച്ച് സോസ നേടിയ ഇഞ്ചുറി ടൈം ഗോളിലൂടെ സമനില സ്വന്തമാക്കിയ വെനിസ്വേല പെനാള്‍ട്ടിയില്‍ ഉറുഗ്വായെ 4-3 നു പരാജയപ്പെടുത്തി അണ്ടര്‍ 20 ലോകകപ്പ് ഫൈനലിലേക്ക്. വിജയാരവങ്ങള്‍ക്ക് മിനുട്ടുകള്‍ മാത്രം അവശേഷിക്കേ വിജയം കൈയ്യില്‍ നിന്ന് വഴുതി പോകുന്ന കാഴ്ചയാണ് ഉറുഗ്വായ് ആരാധകര്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്.
ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതി തുടങ്ങി നാല് മിനുട്ട് പിന്നിട്ടപ്പോള്‍ ഉറുഗ്വായ് ആണ് ലീഡ് നേടിയത്. ഡി ലാ ക്രൂസ് ഉറുഗ്വായ്ക്ക് ലഭിച്ച പെനാള്‍ട്ടി ഗോളാക്കി മാറ്റുകയായിരുന്നു. ഗോള്‍ മടക്കുവാനുള്ള ശ്രമങ്ങളെല്ലാം ഉറുഗ്വായ് പ്രതിരോധത്തില്‍ തട്ടി മടങ്ങിയപ്പോള്‍ വെനിസ്വേലയന്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിലേക്ക് കടന്ന മത്സരത്തില്‍ സോസ നേടിയ ഫ്രീക്കിക്ക് ഗോള്‍ വെനിസ്വേലയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് പുത്തനുണര്‍വ് നല്കി.
അധികസമയത്തും തുല്യത പാലിച്ച ടീമുകളെ വേര്‍തിരിക്കാന്‍ പെനാള്‍ട്ടി ആവശ്യമായി വരുകയായിരുന്നു. ഉറുഗ്വായുടെ ഡി ലാ ക്രൂസ്, റോഡ്രിഗസ് എന്നിവരുടെ അവസരങ്ങള്‍ നഷ്ടമായപ്പോള്‍ വെനിസ്വേലയുടെ സോടെല്ഡോയുടെ അവസരം നഷ്ടമായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial