ചെന്നൈ സിറ്റി ക്യാപ്റ്റൻ സൂസൈരാജിനെ ജംഷദ്പൂർ സ്വന്തമാക്കി

- Advertisement -

ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റിയുടെ ക്യാപ്റ്റൻ സൂസൈരാജിനെ ജംഷദ്പൂർ സൈൻ ചെയ്തു. താരത്തെ ജംഷദ്പൂരിന് കൈമാറാൻ തീരുമാനമായതായി ചെന്നൈ സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സീസണിൽ ചെന്നൈ സിറ്റിയുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ സൂസൈരാജ് മികച്ച പ്രകടനമാണ് ഐ ലീഗിൽ നടത്തിയത്.

ക്യാപ്റ്റന്റെ ചുമതലയും ഒപ്പം ചെന്നൈ മിഡ്ഫീൽഡിന്റെ ചുമതലയിലും ഈ യുവതാരം ഈ സീസണിൽ തിളങ്ങി. ഇന്ത്യൻ ടീമിന്റെ മിഡ്ഫീൽഡിലെ സൂസൈരാജിനെ പോലൊരു താരമാണ് വരേണ്ടത് എന്ന് ഫുട്ബോൾ നിരീക്ഷകർ ഒന്നടങ്കം പറയുന്ന തരത്തിലായിരുന്നു സൂസൈരാജിന്റെ ചെന്നൈക്കായുള്ള പ്രകടനം. ചെന്നൈ സിറ്റി ചെന്നൈ ലീഗിൽ കളിക്കുന്ന കാലം തൊട്ട് സൂസൈരാജ് ചെന്നൈസിറ്റിക്കൊപ്പം ഉണ്ട്.

രണ്ട് വർഷത്തെ കരാറിലാണ് സൂസൈരാജ് ജംഷദ്പൂരിൽ എത്തുന്നത്. 25 ലക്ഷത്തോളമാണ് ട്രാൻസ്ഫർ തുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement