Site icon Fanport

“താൻ ബാഴ്സലോണയിലേക്ക് പോയത് പണത്തിനു വേണ്ടി മാത്രം”

താൻ പണ്ട് ആഴ്സണൽ വിട്ട് ബാഴ്സലോണയിലേക്ക് പോയത് പണം നോക്കി മാത്രമാണ് എന്ന് മധ്യനിര താരം അലക്സ് സോങ്. താൻ ആഴ്സണലിൽ ഉണ്ടായിരുന്നപ്പോൾ ഒരുപാട് സമ്പാദിച്ചിരുന്നു എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ തനിക്ക് ഒരു ഒരു ലക്ഷം ഡോളർ വരെ സമ്പാദ്യമായി ഉണ്ടായിരുന്നില്ല എന്ന് സോങ് പറയുന്നു. തനിക്ക് ബാഴ്സലോണയുടെ ഓഫർ ലഭിച്ചപ്പോൾ താൻ വേറെ ഒന്നും നോക്കിയില്ല എന്നും പണമായിരുന്നു ചിന്ത എന്നിം സോങ് പറഞ്ഞു.

ബാഴ്സലോണ അന്ന് തന്നോട് അധികം അവസരം ലഭിക്കില്ല എന്ന് പറഞ്ഞിരുന്നു. പക്ഷെ താൻ അതൊന്നും കാര്യമാക്കിയില്ല. ഇത്രയും സമ്പാദിക്കാമായിരുന്നല്ലോ എന്നേ ചിന്ത ഉണ്ടായിരുന്നുള്ളൂ. ബാഴ്സലോണയിൽ എത്തിയപ്പോഴും താൻ പണം ധൂർത്ത് അടിച്ചു കളയുക ആയിരുന്നു എന്നും സോങ് പറഞ്ഞു. തിയറി ഹെൻറിക്ക് ഒപ്പം നിക്കാൻ വേണ്ടി അദ്ദേഹം ഉപയോഗിച്ചിരുന്ന അതേ കാറ് വാങ്ങാൻ വരെ താൻ തയ്യാറായിരുന്നു എന്നും സോങ് പറഞ്ഞു.

Exit mobile version