20221103 180431

സോൺ ശസ്‌ത്രക്രിയക്ക് വിധേയനാകും

ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ കണ്ണിനേറ്റ പരിക്ക് മൂലം പിൻവാങ്ങേണ്ടി വന്ന സോണിന് ശസ്‌ത്രക്രിയ ആവശ്യമാണെന്ന് ടോട്ടനം അറിയിച്ചു. എതിർ താരവുമായി കൂട്ടിയിടിച്ച മുന്നേറ്റ താരത്തിന് ഇടത് കണ്ണിന് സമീപ്പത്ത് ചെറിയ പൊട്ടൽ അനുഭവപ്പെട്ടിട്ടുള്ളതായി ടീം വെളിപ്പെടുത്തി. ശസ്ത്രക്രിയക്ക് ശേഷം ടീം മെഡിക്കൽ സ്റ്റാഫിന്റെ നിരീക്ഷണത്തിലേക്ക് പോകുന്ന താരത്തിന്റെ തിരിച്ചു വരവിനെ കുറിച്ചു പക്ഷെ ടോട്ടനം സൂചനകൾ ഒന്നും നൽകിയില്ല.

ലോകകപ്പ് അടുത്തിരിക്കെ തങ്ങളുടെ സൂപ്പർതാരത്തിന്റെ പരിക്ക് ഉത്തര കൊറിയയേയും വിഷമത്തിലാക്കും. ശസ്‌ത്രക്രിയ കഴിയാതെ താരത്തിന്റെ മടങ്ങി വരവ് നിർണയിക്കാൻ ആവില്ല. അതേ സമയം ലോകകപ്പിന് എത്താൻ സോൺ തന്നാലാവുന്ന വിധം എല്ലാം ചെയ്യുമെന്നും, അദ്ദേഹവുമായി സംസാരിച്ചു എന്നും സോണിന്റെ അടുത്ത സുഹൃത്തും ദേശിയ ടീം താരവുമായ കിം ജിൻ സു പറഞ്ഞതായി “ദ് സൺ” റിപ്പോർട് ചെയ്തു. തങ്ങളുടെ ക്യാപ്റ്റൻ ഇല്ലാതെ ലോകകപ്പിന് തിരിക്കുന്നത് തിരിച്ചടി ആവുമെന്നത് കൊറിയക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുക.

Exit mobile version