Picsart 25 01 22 23 18 50 597

തകർപ്പൻ ജയത്തോടെ ഒലെ സോൾഷ്യാർ ബെസിക്റ്റാസ് യുഗം ആരംഭിച്ചു

യൂറോപ്പ ലീഗിൽ അത്‌ലറ്റിക് ക്ലബ്ബിനെ തോൽപ്പിച്ച് തുർക്കി ടീം ബെസിക്റ്റാസ്. ഒലെ ഗണ്ണാർ സോൾഷ്യർ പരിശീലകനായി എത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽ 4-1 ന്റെ വിജയമാണ് തുർക്കി ക്ലബ് നേടിയത്. ഈ വിജയം ബെസിക്റ്റാസ് ഈ സീസണിൽ യൂറോപ്പയിൽനേടിയ മൂന്നാമത്തെ മാത്രം വിജയമാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി അവർ പോയിന്റ് പട്ടികയിൽ 18-ാം സ്ഥാനത്ത് നിൽക്കുന്നു.

പതിനേഴാം മിനിറ്റിലും അറുപതാം മിനിറ്റിലും രണ്ട് ഗോളുകൾ നേടി ബെസിക്റ്റാസിന് കളിയിൽ ശക്തമായ അടിത്തറ നൽകിയത് മിലോട്ട് റാഷിക്ക ആണ്. 77-ാം മിനിറ്റിൽ റിക്കാർഡോ സിൽവയും ഇഞ്ച്വറി ടൈമിൽ, ജോവോ മാരിയോയും അവർക്കായി ഇന്ന് ഗോൾ നേടി.

ഉനായ് ഗോമസിൽ നിന്നാണ് അത്‌ലറ്റിക് ക്ലബ്ബിന്റെ ഏക ഗോൾ പിറന്നത്. ഈ വിജയം ബെസിക്റ്റാസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ഒലെയുടെ കീഴിൽ അവർക്ക് ഒരു പുതു ഊർജ്ജം നൽകുകയും ചെയ്യും.

Exit mobile version