Site icon Fanport

അച്ഛനെ നേരിടാൻ മകൻ റെഡി, നോർവേയിൽ യുണൈറ്റഡിനെ നേരിടാൻ സോൾഷ്യാറിന്റെ മകനും

പ്രീ സീസൺ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റിൻസഡ്‌സിനെ നേരിടുമ്പോൾ അത് ഒരു അപൂർവ സംഗമത്തിന് വേദിയാകും. യുണൈറ്റഡ് പരിശീലകൻ സോൾശ്യാറിന്റെ മകൻ നോഹ സോൾശ്യാർ യുണൈറ്റഡിനെ നേരിടാനുള്ള ക്രിസ്റ്റിൻസഡ്‌സിന്റെ ടീമിൽ ഇടം നേടി. നോർവീജിയൻ ക്ലബ്ബിന്റെ ബി ടീം അംഗമായ നോഹ കുറച്ചു കാലമായി സീനിയർ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്.

പിതാവ് സ്‌ട്രൈക്കർ റോളിലാണ് കളിച്ചിരുന്നതെങ്കിൽ നോഹ മധ്യനിര താരമാണ്. മധ്യനിരയിൽ കളി മെനയാൻ ഇഷ്ടപ്പെടുന്ന നോഹയുടെ റോൾ മോഡൽ പിതാവല്ല. മുൻ യുണൈറ്റഡ് താരവും നിലവിൽ നോഹയുടെ പിതാവിന്റെ അസിസ്റ്റന്റുമായ മൈക്കൾ കാരിക്കിനെയാണ് 19 വയസുകാരൻ മാതൃകയാകുന്നത്.

Exit mobile version