ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ്, വെനിസ്വേലയുമായി ലോകകപ്പ് ഫൈനല്‍

- Advertisement -

അണ്ടര്‍ 20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് – വെനിസ്വേല പോരാട്ടം. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലില്‍ ഇറ്റലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ ഇറ്റലിയുടെ ഒര്‍സോലിനി ലീഡ് നേടി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഏക ഗോളിനു ഇറ്റലി മുന്നിലായിരുന്നുവെങ്കിലും ഇംഗ്ലണ്ട് രണ്ടാം പകുതിയില്‍ തിരിച്ചടിയ്ക്കുകയായിരുന്നു. 66ാം മിനുട്ടില്‍ സോളാങ്കേ, 77ാം മിനുട്ടില്‍ ലുക്ക്മാന്‍ എന്നിവരുടെ ഗോളുകളിലൂടെ ലീഡ് നേടി. 88ാം മിനുട്ടില്‍ സോളാങ്കേ തന്റെ രണ്ടാം ഗോള്‍ നേടിയതോടെ ഇംഗ്ലണ്ട് അപരാജിതമായ ലീഡ് നേടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement