Site icon Fanport

ഇംഗ്ലണ്ട് പരിശീലകൻ സൗത്ഗേറ്റിനെതിരെ സ്മാളിംഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സ്മാളിംഗ് ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകൻ സൗത്ഗേറ്റിന് എതിരെ രംഗത്ത്. നേരത്തെ സ്മാളിങിനെ ടീമിൽ എടുക്കാത്തത് എന്താണെന്ന് സൗത്ഗേറ്റ് വ്യക്തമാക്കിയിരുന്നു. സ്മാളിംഗിന് പന്ത് പാസ് ചെയ്യാൻ അറിയില്ല എന്നും പന്ത് കാലിൽ കിട്ടിയാൽ സമ്മർദ്ദത്തിൽ ആകുന്നു എന്നുമായിരുന്നു ഇംഗ്ലണ്ട് പരിശീലകന്റെ വിമർശനം. ഇതിൽ പ്രതികരണവുമായാണ് സ്മാളിങ് എത്തിയിരിക്കുന്നത്.

സൗത്ഗേറ്റ് പറഞ്ഞത് വളരെ കൂടുതൽ ആണെന്നും. അത് തന്നെ മാനസികമായി വേദനിപ്പിച്ചു എന്നും സ്മാളിംഗ് പറഞ്ഞു‌. താൻ ലൂയിസ് വാൻ ഹാൽ, മൗറീനോ, സർ അലക്സ് പോലുള്ള വലിയ പരിശീലകർക്ക് കീഴിൽ കളിച്ച താരമാണ്. ഇവരെല്ലാം തന്നെ പിന്തുണച്ചിട്ടും ഉണ്ട്. അതൊന്നും വെറുതെ ആയിരിക്കില്ല എന്നാണ് തന്റെ വിശ്വാസം സ്മാളിംഗ് പറഞ്ഞു. എന്റെ ആത്മവിശ്വാസത്തെ സൗത് ഗേറ്റിന്റെ വാക്കുകൾ തകർത്തു. എങ്കിലും ആ വാക്കുകളിൽ നിന്ന് താൻ പ്രചോദനം ഉൾക്കൊണ്ടു എന്നും ഇംഗ്ലണ്ട് സെന്റർ ബാക്ക് പറഞ്ഞു.

Exit mobile version