Site icon Fanport

സ്മാളിംഗ് റോമയിൽ 2025 വരെ

ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിന്റെ കരാർ റോമ പുതുക്കുന്നു. 2025വരെയുള്ള കരാർ ആണ് താരം ഒപ്പുവെക്കുന്നത്. 3.5 മില്യൺ യൂറോ ആകും വേതനം. 2020ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സ്മാളിംഗ് റോമയിൽ എത്തിയത്. അന്ന് 15 മില്യൺ നൽകിയാണ് റോമ സ്മാളിംഗിനെ സ്വന്തമാക്കിയത്. സ്മാളിങ് ഇതുവരെ റോമയിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരും.

സ്മാളിംഗ് 23 04 12 11 41 33 986

2019 സീസണിൽ റോമയിൽ ലോണടിസ്ഥാനത്തിൽ കളിച്ച സ്മാളിംഗ് അവിടെ തകർത്തു കളിച്ചിരുന്നു. പിന്നീടായിരുന്നു അദ്ദേഹം സ്ഥിര കരാറിൽ എത്തിയത്‌ . റോമക്ക് ഒപ്പം കോൺഫറൻസ് നേടാൻ സ്മാളിംഗിന് ആയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ 10 വർഷത്തോളം കളിച്ച സ്മാളിങ് പ്രീമിയർ ലീഗ് കിരീടം അടക്കം 8 കിരീടങ്ങളോളം ഹാളണ്ട് നേടിയിട്ടുണ്ട്.

Exit mobile version