പ്രായം അറുപത്തേഴായിട്ടും കളിക്കുന്നു, ചെറിയാപ്പ ഫുട്ബോളിലെ വല്യാപ്പ

- Advertisement -

വാക്കാലൂരിന്റെ മണ്ണിലെ വിസ്മയങ്ങൾ അവസാനിക്കുന്നില്ല. സ്വന്താം ഹാഫിൽ നിന്നു ഫ്രീകിക്കെടുത്ത് ഗോൾ ആക്കിയ ഇരുപതുകാരനായിരുന്നു വാക്കാലൂരിലെ വാക്കാസോക്കറിലൂടെ മലയാളക്കര ഇതുവരെ അറിഞ്ഞതെങ്കിൽ ഇപ്പോൾ താരമാകുന്നത് ഒരു അറുപത്ത് ഏഴുകാരനാണ്. വാക്കാലൂരിന്റെ സ്വന്തം ചെറിയാപ്പ.

വാക്കാലൂരിന്റെ ഉത്സവമായ വാക്കാ സോക്കർ ടൂർണമെന്റിൽ ഇ സി ഫ്ലോർമിൽ ടീമിനുവേണ്ടി ബൂട്ടു കെട്ടിയ ചെറിയാപ്പ പുതുതലമുറയ്ക്കു തന്നെ ആവേശമായി. ഇരുപതു വയസ്സു പോലുമാകാത്ത സഹ കളിക്കാർക്കും എതിർ കളിക്കാർക്കുമൊപ്പം ഒട്ടു തളരാതെ ചെറിയാപ്പ പന്തു കളിച്ചു. നവോദയ ആയിരുന്നു ഇ സി ഫ്ലോർമില്ലിന്റെ എതിരാളികൾ. മത്സരത്തിൽ എ സി ഫ്ലോർമില്ലിനെ നവോദയ പരാജയപ്പെടുത്തി എങ്കിലും പ്രശംസ മുഴുവൻ ഇ സി ഫ്ലോർമിൽ താരം ചെറിയാപ്പയ്ക്കായിരുന്നു.

ചെറുപ്രായം മുതൽ ഫുട്ബോൾ മൈതാനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ചെറിയാപ്പ ടൗൺ ടീം വാക്കാലൂരിന്റെ കളിക്കാരനായിരുന്നു. ചെറിയാപ്പ കളിച്ചിരുന്ന കാലത്ത് ടൗൺ ടീം വാക്കാലൂർ വാക്കാലൂരിലേക്ക് നിരവധി കിരീടങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. മുപ്പതിന്റെ തുടക്കത്തിൽ തന്നെ കായിക ക്ഷമത ഇല്ലാത്തതു കൊണ്ട് ബൂട്ടഴിക്കുന്ന ഇന്നത്തെ കാലത്തെ താരങ്ങൾക്ക് മുന്നിൽ അഭിമാനത്തോടെ ചെറിയാപ്പ ഇനിയും ബൂട്ടുകെട്ടി ഇറങ്ങും, പ്രായത്തെ മറന്നുകൊണ്ട്.

Advertisement