കമന്റേറ്ററിനെ തല്ലിയതിന് സ്വിസ്സ് ക്ലബ്ബ് സിയോണിന്റെ പ്രസിഡണ്ടിന് സ്റ്റേഡിയം ബാൻ

- Advertisement -

എഫ്‌സി സിയോൺ പ്രസിഡണ്ട്‌ ക്രിസ്റ്റീൻ കോൺസ്റാന്റിണിന് 14 മാസത്തെ സ്റ്റേഡിയം ബാൻ സ്വിറ്റ്സർലാന്റ് ഫുട്ബോൾ ലീഗ് പ്രഖ്യാപിച്ചു. ബാനിനോടൊപ്പം 86,700 യൂറോയും പിഴയായി വിധിച്ചു. സിയോണിന്റെ മത്സരത്തിനിടെ ടിവി കമന്റേറ്ററായ റോൾഫ് ഫ്രിഞ്ചെറിനെ മർദിച്ചതിനാണ് സ്വിസ്സ് ക്ലബ്ബിന്റെ പ്രസിഡണ്ടിന് ശിക്ഷ നടപടികൾ നേരിടേണ്ടി വന്നത്.

അക്രമത്തിനിരയായ റോൾഫ് ഫ്രിഞ്ചെർ സ്വിസർലാൻഡ് നാഷണൽ ഫുട്ബോൾ ടീമിന്റെയും ബുണ്ടസ് ലീഗ ക്ലബ്ബായ സ്റ്റട്ട്ഗാർട്ടിന്റെയും മുൻ കോച്ച് കൂടിയാണ്. ഇതാദ്യമായല്ല സിയോണിന്റെ പ്രസിഡണ്ട്‌ പരിധിവിട്ട് പെരുമാറുന്നത്. ഒളിംപിക്സ് ബിഡിങ് കമ്മറ്റി വൈസ് പ്രസിഡണ്ട്‌ കൂടിയായ കോൺസ്റ്റന്റൈൻ ആ സ്ഥാനത്ത് നിന്നും രാജി വെച്ചിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement