തങ്ബോയ് സിംഗ്ടോ ഈസ്റ്റ് ബംഗാൾ പരിശീലകൻ ആയേക്കും

മുൻ കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ തങ്ബോയ് സിങ്ടോ കൊൽക്കത്തൻ ക്ലബായ ഈസ്റ്റ് ബംഗാളിന്റെ പരിശീലകൻ ആയേക്കും. ഇപ്പോൾ ഒഡീഷ എഫ് സിക്ക് ഒപ്പമാണ് സിങ്ടോ ഉള്ളത്. ഈസ്റ്റ് ബംഗാൾ ഇപ്പോൾ സിങ്ടോയുമായി ചർച്ചയിലാണ്. മുഖ്യ പരിശീലകൻ ആയല്ല സഹ പരിശീലകനായാണ് സിങ്ടോയെ ഈസ്റ്റ് ബംഗാൾ പരിഗണിക്കുന്നത്.

രണ്ട് സീസണോളം കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകനായിരുന്നു മുമ്പ് സിങ്ടോ. ഷില്ലോങ്ങ് ലജോങിന്റെ പരിശീലകനായും സിങ്ടോ തിളങ്ങിയിട്ടുണ്ട്. യുവ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ വലിയ കഴിവ് തന്നെ സിങ്ടോയ്ക്ക് ഉണ്ട്.

Exit mobile version