മിലാനിൽ കരിയർ അവസാനിപ്പിക്കുന്നത് സ്വപ്നതുല്യം- തിയാഗോ സിൽവ

- Advertisement -

ഇറ്റാലിയൻ വമ്പന്മാരായ മിലാനിൽ കരിയർ അവസാനിപ്പിക്കുന്നത് സ്വപ്നതുല്യമാണെന്നു ബ്രസീലിയൻ താരം തിയാഗോ സിൽവ.
എസി മിലാനിലേക്ക് ഒരു തിരിച്ചു വരവ് തന്റെ ആഗ്രമാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. ലോകകപ്പിന് ഇറ്റാലിയൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തിയാഗോ സിൽവ മനസ് തുറന്നത്. 2009 മുതൽ 2012, വരെ മിലാനിൽ കളിച്ച സിൽവ റോസ്സോനേരികൾക്ക് വേണ്ടി നൂറിലധികം മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. മിലാനോടൊപ്പം ഇറ്റാലിയൻ കിരീടം ഉയർത്തുന്നതിലും തിയാഗോ സിൽവ പങ്കു വഹിച്ചിരുന്നു.

ഫണ്ട് കണ്ടെത്താൻ മറ്റു മാർഗമില്ലാതെ മിലാൻ പ്രതിസന്ധിയിലെത്തിയപ്പോളാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ പിന്നാലെ 42 മില്യൺ യൂറോയ്ക്ക് പിഎസ്ജിയിലേക്ക് സിൽവയും കളം മാറ്റിയത്. മിലാന്റെ കോച്ച് ഗട്ടൂസോയെ പ്രശംസകൾ കൊണ്ട് മൂടിയ തിയാഗോ സിൽവ ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകളെക്കുറിച്ചും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement