
മോഹൻ ബഗാന്റെ ഗോൾകീപ്പർ ഷിൽട്ടൺ പോൾ ബഗാനുമായി രണ്ട് വർഷത്തേക്ക് പുതിയ കരാർ ഒപ്പിട്ടു. രണ്ട് വർഷത്തേക്കാണ് ഷിൽട്ടൺ പോളിന്റെ പുതിയ കരാർ. പുതിയ കരാറോടെ ബഗാൻ ജേഴ്സിയിൽ 14 കൊല്ലം തികയും ഷിൽട്ടൺ പോൾ. 2006 മുതൽ മോഹൻ ബഗാനിൽ ഉള്ള താരമാണ് ഷിൽട്ടൺ.
ഈ വർഷം ഐലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഷിൽട്ടണ്‍ ഗോൾഡൻ ഗ്ലോവ് ലഭിച്ചിരുന്നു. എട്ട് ക്ലീൻ ഷീറ്റുകളാണ് ഇക്കഴിഞ്ഞ സീസണിൽ ഷിൽട്ടൺ സ്വന്തമാക്കിയത്. ഷിൽട്ടന്റെ മികച്ച പ്രകടനമാണ് ബെംഗളൂരു എഫ് സിയെ ആകർഷിക്കുകയും അവർ ഷിൽട്ടണ്‍ കരാർ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
200ൽ അധികം മത്സരങ്ങളിൽ ബഗാന്റെ വലകാത്ത ഷിൽട്ടൺ തന്നെയാണ് ഇപ്പോൾ ബഗാന്റെ ക്യാപ്റ്റനും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial