കേരള ബ്ലാസ്റ്റേഴ്സിന് കണ്ണീർ, ഷില്ലോങ്ങ് ലജോങ്ങ് അണ്ടർ 18 ഐ ലീഗ് ചാമ്പ്യന്മാർ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടികൾക്ക് കിരീടം ഉയർത്തി പുതിയ ചരിത്രം എഴുതാനായില്ല. ഒരു ദേശീയ ലീഗിൽ കിരീടം നേടുക എന്ന കേരളത്തിന്റെ കാത്തിരിപ്പിന് നീളം കൂടും. ഇന്ന് നടന്ന അണ്ടർ 18 ഐലീഗ് ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് ഷില്ലോങ്ങ് ലജോങ്ങ് കിരീടം ഉയർത്തുകയായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലജോങ്ങ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.

കളിയുടെ ആദ്യ നിമിഷത്തിലും അവസാന നിമിഷത്തിലും വഴങ്ങിയ ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് പരാജയം സമ്മാനിച്ചത്. കളി തുടങ്ങി നാലാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് ഓൺ ഗോൾ വഴങ്ങിയിരുന്നു. കളിയുടെ 91ആം മിനുട്ടിലായിരുന്നു ലജോങ്ങിന്റെ രണ്ടാം ഗോൾ. കിൻസയ് ആണ് രണ്ടാം ഗോൾ നേടിയത്. സെമി ഫൈനലിക് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചായിരുന്നു ഷില്ലോങ്ങ് ഫൈനലിക് എത്തിയത്.

സായി കൊൽക്കത്തയെ സെമിയിൽ തോൽപ്പിച്ച് എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രഞ്ജിത്തിന്റെ പരിശീലന മികവിൽ, കേരള സോണും, പ്ലേ ഓഫ് ഗ്രൂപ്ല് ഘട്ടവും, ഫൈനൽ റൗണ്ട് ഘട്ടവുമൊക്കെ കടന്നാണ് ബ്ലാസ്റ്റേഴ്സ് കലാശപോരിന് എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement