Picsart 23 02 06 18 25 36 619

മലയളി താരം ഷിൽജിക്ക് നാലു ഗോളുകൾ, ജോർദാനെതിരെ ഇന്ത്യക്ക് വൻ വിജയം

മലയാളി താരം ഷിൽജി ഷാജിയുടെ മികവിൽ ഇന്ത്യ അണ്ടർ 17 പെൺകുട്ടികൾ ജോർദാനെ പരാജയപ്പെടുത്തി. അമ്മനിൽ നടന്ന സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. ഷിൽജി നാലു ഗോളുകൾ ആണ് ഇന്ന് നേടിയത്. 2, 37, 74, 76 മിനുട്ടുകളിൽ ആയിരുന്നു ഷിൽജിയുടെ ഗോളുകൾ. ഗോകുലം കേരളയുടെ താരമായ ഷിൽജി നേരത്തെ ദേശീയ ജൂനിയർ ഫുട്ബോളിൽ കേരളത്തിനായി ഗോളുകൾ അടിച്ചു കൂട്ടിയാണ് ഫുട്ബോൾ ലോകത്ത് ശ്രദ്ധ നേടുന്നത്.

മനീഷ, പൂജ, സഞ്ജന എന്നിവരും ഇന്ത്യക്ക് വേണ്ടി ഇന്ന് ഗോളുകൾ നേടി. ഇന്ന് ഇന്ത്യൻ ടീമിൽ ഷിൽജി അടക്കം നാലു മലയാളി താരങ്ങൾ ഉണ്ടായിരുന്നു‌. ഷിൽജിയും ആര്യയും ആദ്യ ഇലവനിൽ എത്തിയപ്പോൾ അഖില ബി എൽ, അഖിലർ ആർ എന്നിവർ സബ് ലിസ്റ്റിലും എത്തി. ഇവർ നാലു പേരും ഗോകുലം താരങ്ങളാണ്‌ ഇനി വ്യാഴാഴ്ച വീണ്ടും ഇന്ത്യ സൗഹൃദ മത്സരം കളിക്കും.

Exit mobile version