ഷെറിൻ സാമിന്റെ ഗോളിൽ ഏജീസ് കേരള, ജിവി രാജ സെമി ഫൈനലിൽ

ഏജീസ് കേരള പന്ത്രണ്ടാമത് ജിവി രാജ ഫുട്ബോൾ ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഗോകുലം എഫ് സി റിസേർവ്സിനെയാണ് ഏജീസ് പരാജയപ്പെടുത്തിയത്. ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിൽ കളിയുടെ 83ആം മിനുട്ടിൽ പിറന്ന ഗോളാണ് ഏജീസിന് വിജയം സമ്മാനിച്ചത്.

ഷെറിൻ സാമാണ് ഏജീസിനായി ലക്ഷ്യം കണ്ടത്. കെ എസ് ഇ ബിയെ പരാജയപ്പെടുത്തി ആയിരുന്നു ഏജീസ് ക്വാർട്ടറിലേക്ക് കടന്നത്. നാളെ നടക്കുന്ന അവസാന ക്വാർട്ടറിൽ എസ് ബി ഐ കരുത്തരായ ഒ എൻ ജി സിയെ നേരിടും. ആ മത്സരത്തിൽ വിജയിക്കുന്നവരെ ആകും ഏജീസ് സെമി ഫൈനലിൽ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമഹാരാഷ്ട്രയിൽ എഫ് സി കേരളയ്ക്ക് കിരീടം
Next articleവിരേന്ദര്‍ സേവാഗ് ഗേറ്റ് ഫിറോസ് ഷാ കോട്‍ലയില്‍ ഉദ്ഘാടനം ചെയ്തു