മലപ്പുറംകാരൻ ഷാനിദ് ഇനി ഒ എൻ ജി സി മുംബൈയുടെ പ്രതിരോധത്തിൽ

മലപ്പുറത്തിന്റെ കരുത്തുറ്റ ഡിഫൻഡർ ഷാനിദ് വാളൻ ഇനി മുംബൈയിൽ. മുൻ ഐ ലീഗ് ക്ലബായ ഒ എൻ ജി സിയാണ് ഷാനിദ് വാളനെ സൈൻ ചെയ്തിരിക്കുന്നത്. മുംബൈ എലൈറ്റ് ഡിവിഷനിലാകും ഷാനിദ് ഇനി പന്തു തട്ടുക. കഴിഞ്ഞ സീസണിൽ ചെന്നൈ ലീഗിൽ ചെന്നൈ ക്ലബായ വിവാ ചെന്നൈയിൽ ആയിരുന്നു താരം കളിച്ചത്.

കഴിഞ്ഞ വർഷം ഉൾപ്പെടെ മൂന്നു തവണ കേരളത്തിന്റെ സന്തോഷ് ട്രോഫി ക്യാമ്പിൽ ഉണ്ടായിരുന്നു ഷാനിദ്. കോട്ടയത്തിനും മലപ്പുറത്തിനും വേണ്ടി സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പും കളിച്ചിട്ടുണ്ട്. വിവാ ചെന്നൈക്ക് വേണ്ടി ചെന്നൈ ലീഗ് കളിക്കുന്നതിനു മുമ്പും ചെന്നൈ ലീഗിൽ ഷാനിദ് ഉണ്ടായിരുന്നു. ഹിന്ദുസ്ഥാൻ ഈഗിൾസ് ആയിരുന്നു ഷാനിദിന്റെ ചെന്നൈയിലെ ആദ്യ ക്ലബ്.

എം എസ് പിയിലേയും മഞ്ചേരി എൻ എസ് എസ് കോളേജിലേയും വിദ്യാർത്ഥി ആയിരുന്നു. മഞ്ചേരി എൻ എസ് എസിന്റെ കൂടെ കോഴിക്കോട് സർവകലാശാല ഇന്റർ സോൺ ചാമ്പ്യൻഷിപ്പും ജയിച്ചിട്ടുണ്ട്. എടവണ്ണയിലെ‌ ഹംസ കോയ സാർ, ബിനോയ് സാർ, ബിനോ ജോർജ്ജ്, സാജിറുദ്ദീൻ കോച്ച് എന്നിവരുടെ കീഴിൽ പരിശീലനം നേടിയിട്ടുണ്ട് ഷാനിദ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാക് താരങ്ങളെ മടങ്ങിപോകാനനുവദിച്ച് പിസിബി
Next article“റാവിസ് അഷ്ടമുടി – പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ 24ന്. സ്പോർട്സ് മന്ത്രിയും സി കെ വിനീതും എത്തും