സ്മോകും മെഗാഫോണും ഗ്യാലറിയിലേക്ക് കടത്തിവിടണം എന്ന് ഷൈജു ദാമോദരൻ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വലിയ ആഗ്രഹം ഏറ്റുപറഞ്ഞു കൊണ്ട് ഫുട്ബോൾ നിരീക്ഷകനും കമന്റേറ്ററുമായ ഷൈജു ദാമോദരൻ. ഗ്യാലറിയിലെ അന്തരീക്ഷം കൂടുതൽ ശക്തിയാക്കാൻ മെഗാഫോണും കളർ സ്മോകും പോലുള്ള കാര്യങ്ങൾ ഗ്യാലറിയിലേക്ക് അനുവദിക്കണമെന്നാണ് ഷൈജു ദാമേരൻ പറയുന്നത്.

മറ്റുള്ള പല ഗ്രൗണ്ടുകളിലും ഇതൊക്കെ അനുവദിക്കുന്നുണ്ട് എങ്കിലും കൊച്ചി സ്റ്റേഡിയത്തിൽ ഇതൊക്കെ നിരോധിച്ചിരിക്കുകയാണ്. ഇതിനെതിരെ നിരന്തരമായി ആരാധകർ പ്രതിഷേധിക്കുന്നുമുണ്ട്. പക്ഷെ ഇതുവരെ‌ ഫലം കണ്ടിട്ടില്ല. കഴിഞ്ഞ ബെംഗളൂരു എഫ് സി മത്സരത്തിൽ അവരുടെ ആരാധകർ ഗ്യാലറിയിൽ സ്മോക് ഉപയോഗിച്ചിരുന്നു.

മെഗാ ഫോൺ ഉപയോഗിക്കുന്നത് ചാന്റ്സ് ഒക്കെ ഓർഗനൈസ് ചെയ്യുന്നത് എളുപ്പമാക്കുമെന്നും ഷൈജു ദാമോദരൻ പറഞ്ഞു. ഇതൊക്കെ ഗ്യാലറിയിലേക്ക് കടത്തി വിടാൻ തന്നെ കൊണ്ട് ആകുന്നത് ചെയ്യുമെന്നും അതിനായി മാനേജ്മെന്റുമായി സംസാരിക്കുമെന്നും ഷൈജു ദാമോദരൻ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement