ഷഹജാസ് തെക്കൻ കേരളാ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ

- Advertisement -

ബസേലിയസ് കോളേജിന്റെ യുവതാരം ഷഹജാസ് തെക്കൻ കേരള ബ്ലാസ്റ്റേഴ്സിൽ. അടുത്ത ആഴ്ച അരംഭിക്കുന്ന സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾക്കായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിലേക്കാണ് ഷെഹജാസ് തെക്കൻ എത്തുന്നത്.

കഴിഞ്ഞ സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തെ കീഴടക്കി കിരീടം നേടിയ കോട്ടയ ടീമിന്റെ നെടും തൂണായിരുന്നു ഷെഹജാസ്. മലപ്പുറം അങ്ങാടിപുറം സ്വദേശിയാണ് ഷഹജാസ്. എം എസ് പിയിലൂടെ ആണ് ഷഹജാസ് വളർന്നു വന്നത്. ഇപ്പോൾ ബസേലിയോസ് കോലെജിൽ ബി എ എകണോമിക്സ് വിദ്യാർത്ഥിയാണ്.

മാർച്ച് 16ന് ആണ് സെക്കൻഡ് ഡിവിഷൻ ഐ ലീഗ് ആരംഭിക്കുന്നത്. ആദ്യ ദിവസം ഓസോൺ എഫ് സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement