ഇനിയാണ് വയനാട്ടിലെ കളി, പ്രീമിയർ ലീഗ് സെമി ഇന്നു മുതൽ

- Advertisement -

വയനാട് പ്രീമിയർ ലീഗിന്റെ ആവേശം രക്തത്തിലേക്ക് കയറിപ്പിടിക്കുക ഇന്നു മുതലാണ്. കൽപറ്റ ആതിഥ്യം വഹിക്കുന്ന 16 ടീമുകളുമായി തുടങ്ങിയ പ്രീമിയർ ലീഗ് പോര് വെറും നാലു പേരിൽ ഒതുങ്ങി ഇരിക്കുകയാണ് ഇപ്പോൾ. സാസ്ക് സുഗന്ധഗിരി, നോവ അരപ്പറ്റ, സ്പൈസസ് മുട്ടിൽ പിന്നെ ആതിഥേയരായ വയനാട് എഫ് സി കല്പറ്റയും.

രണ്ടു പാദങ്ങളായി നടക്കുന്ന സെമിഫൈനൽ മത്സരം ഇന്നു മുതൽ ആരംഭിക്കുകയാണ്. ആദ്യ സെമിയുടെ ആദ്യ പാദത്തിൽ ഇന്ന് വയനാട് എഫ് സി കല്പറ്റ നോവ അരപറ്റയെ നേരിടും. എ വൺ ചെമ്പോത്തറയെ സഡൻഡത്തിൽ പരാജയപ്പെടുത്തികൊണ്ടായിരുന്നു വയനാട് എഫ് സിയുടെ സെമി പ്രവേശനം. തികച്ചു ഏകപക്ഷീയമായ വിജയത്തിനു ശേഷമാണ് നോവ അരപറ്റ സെമിയിൽ എത്തിയത്. ക്വാർട്ടറിൽ മഹാത്മാ എഫ് സിയെ ആയിരുന്നു നോവ അരപറ്റ പരാജയപ്പെടുത്തിയത്. ആക്രമണത്തിലെ ജോ-പെരേര സഖ്യമാണ് നോവ അരപറ്റയുടെ പ്രതീക്ഷ.

രണ്ടാം സെമിയിൽ സാസക് സുഗന്ധഗിരി സ്പൈസസ് മുട്ടിലിനെ നേരിടും. പത്താം തീയതിയാണ് രണ്ടാം സെമിയുടെ ആദ്യ പാദം.

Advertisement