വീണ്ടും ഇൻസൈറ്റ് പനമരം കൂപ്പുകുത്തി

- Advertisement -

വയനാട് പ്രീമിയർ ലീഗിൽ പനമരത്തിന്റെ സ്വന്തം ടീമായ ഇൻസൈറ്റ് പനമരത്തിന് രണ്ടാം പരാജയം. വയനാട് എഫ് സിയോടേറ്റ പരാജയത്തിൽ നിന്നു കരകയറാൻ വേണ്ടി ഇറങ്ങിയ ഇൻസൈറ്റ് പനമരം പക്ഷെ ആസ്ക് ആറാം മൈലിനു മുന്നേ എത്തിയപ്പോൾ മുങ്ങിത്താഴുകയാണ് ഉണ്ടായത്. തുടക്കത്തിലേ ആക്രമിച്ചു കളിച്ച ആസ്ക് ആറാം മൈൽ ഇടവേളയിട്ട് ഇടവേളയിട്ടു മൂന്നു ഗോളുകൾ പനമരത്തിന്റെ വലയിലേക്ക് കയറ്റുകയായിരുന്നു. അവസാനം ആശ്വാസ ഗോൾ കണ്ടെത്തിയ പനമരം 1-3 എന്ന സ്കോറിനാണ് പരാജയം ഏറ്റുവാങ്ങിയത്.

ഇന്നലത്തെ രണ്ടാം മത്സരം ഗ്രൂപ്പ് ഡിയിൽ ആയിരുന്നു. നേർക്കുനേർ ഇറങ്ങിയ എ വൺ ചെമ്പോത്തറയും വയനാട് ഫാൽക്കൺസും ഫൈനൽ വിസിൽ വരെ ഒപ്പത്തിനൊപ്പം തന്നെ പോരാടി. ആറു ഗോളുകൾ പിറന്ന മത്സരൻ 3-3 എന്ന സമനിലയിലാണ് അവസാനിച്ചത്. ഇരുടീമുകളും ഓരോ പോയന്റുമായി തൃപ്തി അടയേണ്ടൊ വന്നു.

ഇന്നത്തെ മത്സരത്തിൽ ഇലവൻ ബ്രദേഴ്സ് മുണ്ടേരി പി എൽ സി പെരിങ്ങോടയെ നേരിടും. ആദ്യ മത്സരത്തിൽ പി എൽ സി വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. രണ്ടാം മത്സരം മഹാത്മാ എഫ് സി ചുണ്ടേലും സ്പൈസസ് മുട്ടിലുമാണ്. ഗ്രൂപ്പിലെ രണ്ടാം വിജയം കരസ്ഥമാക്കുകയാണ് മുട്ടിലിൽ നിന്നുള്ള ടീമിന്റെ ലക്ഷ്യം.

Advertisement