വണ്ടൂരിൽ ഇന്ന് സെവൻസിലെ എൽ ക്ലാസികോ, സീസണിൽ ആദ്യമായി ഫിഫയും മദീനയും കൊമ്പുകോർക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിലെ വമ്പൻ ശക്തികളായ ഫിഫാ മഞ്ചേരിയും അൽ മദീന ചെർപ്പുളശ്ശേരിയും ഈ സീസണിൽ ആദ്യമായി നേർക്കുനേർ വരുന്നു. ഒരിടവേളയ്ക്കു ശേഷം നടക്കുന്ന സെവൻസ് ഫുട്ബോളിലെ എൽ ക്ലാസിക്കോ എന്നു വിശേഷിപ്പിക്കുന്ന ഈ പോരിന് വണ്ടൂർ മൈതാനമാണ് സാക്ഷിയാകുന്നത്. വണ്ടൂരൊലെ സെമി പോരാട്ടത്തിലാണ് ഫിഫയും അൽ മദീനയും നേർക്കുനേർ വരുന്നത്.

കഴിഞ്ഞ സീസണിൽ ആകെ ഒരു തവണ മാത്രമെ ഫിഫയും അൽ മദീനയും ഏറ്റുമുട്ടിയിരുന്നുള്ളൂ. ആ പോര് മദീന ജയിക്കുകയും ചെയ്തിരുന്നു. അവസാന ഫിഫ അൽ മദീന പോരാട്ടത്തിലൊക്കെ അൽ മദീനയ്ക്കായിരുന്നു മുൻ തൂക്കം. അവസാന 9 ഫിഫാ മഞ്ചേരി – അൽ മദീന ചെർപ്പുള്ളശ്ശേരി പോരാട്ടത്തിൽ ഒരൊറ്റ തവണ മാത്രമേ ഫിഫയ്ക്കു ജയിക്കാനായുള്ളൂ. ഒരു കളി സമനില ആയപ്പോൾ ബാക്കി ഏഴു മത്സരങ്ങളിലും മദീന തന്നെ വിജയിക്കുകയായിരുന്നു. ഫിഫാ മഞ്ചേരിക്ക് ഈ 9 മത്സരങ്ങളിൽ നിന്ന് ആകെ 4 ഗോളുകളെ നേടിയിട്ടുമുള്ളൂ.

പക്ഷെ ഈ സീസണിൽ ഇരു ടീമുകളും അത്ര ഫോമിൽ അല്ലാത്തതു കൊണ്ട് തന്നെ കളി പ്രവചനാതീതമാണ്. വൻ ശക്തികൾക്ക് നേർക്കുനേർ വരുന്ന പോരാട്ടം കാണാൻ ഗ്യാലറി കവിയും എന്നാണ് കരുതപ്പെടുന്നത്.