വേങ്ങര സെമിയിലും റോയൽ ട്രാവൽസിന് തോൽവി, ആദ്യ പാദം സബാൻ കോട്ടക്കൽ വിജയിച്ചു

Newsroom

വേങ്ങര അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കലിന് വിജയം. ഇന്ന് നടന്ന സെമി ഫൈനൽ ആദ്യ പാദ പോരാട്ടത്തിൽ സബാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് ഗംഭീര പ്രകടനം കാഴ്ചവെക്കാൻ തുടക്കം മുതൽ സബാനായി. ആദ്യ പകുതിയിൽ തന്നെ സബാൻ കോട്ടക്കൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ഇനി മറ്റന്നാൾ രണ്ടാം പാദ സെമി നടക്കും. റോയൽ ട്രാവൽസിന്റെ തുടർച്ചയായ രണ്ടാം പരാജയമാണിത്.

നാളെ വേങ്ങരയിൽ മറ്റൊരു സെമിയിൽ ഫിഫാ മഞ്ചേരി ഫ്രണ്ട്സ് മമ്പാടിനെ നേരിടും.